ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ; കോർ ടീമിൽ നിന്ന് 200 ലേറെ ജീവനക്കാർ പുറത്തേക്ക്
ഗൂഗിൾ അതിൻ്റെ 'കോർ' ടീമിൽ നിന്ന് കുറഞ്ഞത് 200 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഒഴിവാക്കിയ തസ്തികകളിൽ 50 പേരെങ്കിലും കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലുള്ള കമ്പനിയുടെ ഓഫീസുകളിലെ എൻജിനീയറിങ് വിഭാഗത്തിലുള്ളവരാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഏപ്രിൽ 25-ലെ ആദ്യ പാദ വരുമാന റിപ്പോർട്ടിന് തൊട്ടുമുൻപായാണ് നടപടിയുണ്ടായത്.
ഗൂഗിൾ അതിൻ്റെ ഫ്ലട്ടർ, ഡാർട്ട്, പൈത്തൺ ടീമുകളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് ഏകദേശം രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. വാർഷിക ഡെവലപ്പർ കോൺഫറൻസിന് ആഴ്ചകൾക്ക് മുൻപായിരുന്നു ഈ പിരിച്ചുവിടൽ. ഗൂഗിൾ ഡെവലപ്പർ ഇക്കോസിസ്റ്റം വൈസ് പ്രസിഡൻ്റ് അസിം ഹുസൈൻ കഴിഞ്ഞയാഴ്ച തൻ്റെ ജീവനക്കാർക്ക് പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒരു ഇമെയിൽ അയച്ചു. ഒരു ടൗൺ ഹാളിൽ സംസാരിച്ച അദ്ദേഹം ഈ വർഷം തൻ്റെ ടീമിന് ആസൂത്രണം ചെയ്ത ഏറ്റവും വലിയ പിരിച്ചുവിടലാണ് എന്ന് ജീവനക്കാരോട് പറഞ്ഞു.
ഗൂഗിളിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനിയുടെ മുൻനിര ഉൽപ്പന്നങ്ങൾക്ക് പിന്നിലെ സാങ്കേതിക അടിത്തറ നിർമ്മിക്കുന്നത് 'കോർ' ടീം ആണ്. ഗൂഗിളിലെ ഡിസൈൻ ഘടകങ്ങൾ, ഡെവലപ്പർ പ്ലാറ്റ്‌ഫോമുകൾ, ഉൽപ്പന്ന ഘടകങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നവരാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."