HOME
DETAILS
MAL
പഞ്ചറായ ടയര്‍ മാറ്റാന്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരന് മരിച്ചു, 8 പേര്‍ക്ക് പരുക്ക്
May 02 2024 | 10:05 AM
കൊയിലാണ്ടി: പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ട് വയസുകാരന് മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. ടയര്‍ മാറ്റാനായി നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ചാണ് അപകടം.
പാലക്കുളത്ത് വെച്ച് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാനായാണ് കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടത്. ടയര്‍ മാറ്റുന്നതിനിടയില്‍ വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു.
ടയര്‍മാറ്റുന്ന സമയം കാറിലുള്ളവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയില്‍ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.
പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."