വ്യാജ വിഡിയോകള്‍ പ്രചരിപ്പിച്ചു'; കോണ്‍ഗ്രസിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിയുമായി ബിജെപി
ന്യൂഡല്‍ഹി: വ്യാജ വിഡിയോകളിലൂടെ കോണ്‍ഗ്രസ് പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. രാജീവ് ചന്ദ്രശേഖറും സുധാന്‍ഷു ത്രിവേദിയും അടക്കമുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കാനെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്കി, തങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം മോദി ചെയ്ത വികസനങ്ങളെ കുറിച്ചാണ് സംസാരിച്ചത്, കോണ്‍ഗ്രസ് സംവാദത്തിന് വരാതെ വ്യാജ പ്രചാരണം നടത്തുന്നു, ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതും എന്ന് പറയുന്നു, ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്,തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കും എന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."