കേന്ദ്ര സായുധ പൊലിസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്; 506 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര സായുധ പൊലിസ് സേനകളിലേക്കുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) മുഖേനയാണ് സി.എ.പി.എഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 506 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത.് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. 2024 ഓഗസ്റ്റ് നാലിനായിരിക്കും പരീക്ഷ. മേയ് 14 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
യു.പി.എസ്.സി, സി.എ.പി.എഫ് റിക്രൂട്ട്‌മെന്റ്. ആകെ 506 ഒഴിവുകള്‍.
ബി.എസ്.എഫ് = 186
സി.ആര്‍.പി.എഫ് = 120
സി.ഐ.എസ്.എഫ് = 100
ഐ.ടി.ബി.പി = 58
എസ്.എസ്.ബി = 42 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.പത്ത ്ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്ക് നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. മാത്രമല്ല എന്‍.സി.സി- ബി, സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്റര്‍വ്യൂ, പേഴ്‌സനാലിറ്റി ടെസ്റ്റുകളില്‍ മുന്‍ഗണന ലഭിക്കും.
പ്രായപരിധി
20 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 1999 ഓഗസ്റ്റ് രണ്ടിന് മുന്‍പോ, 2004 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. എന്നാല്‍,
ഒബിസി = 20 മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി = 20 മുതല്‍ 30 വയസ് വരെ ഇളവുകള്‍ ലഭിക്കും.
പരീക്ഷ
എഴുത്ത് പരീക്ഷ , ഇന്റര്‍വ്യൂ, കായിക ക്ഷമതാ പരീക്ഷ, മെഡിക്കല്‍, പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.
എഴുത്ത് പരീക്ഷക്ക് രണ്ട് പേപ്പറുകളുണ്ടാവും. ഒന്നാം പേപ്പര്‍ 250 മാര്‍ക്കിനായിരിക്കും. ഒബ്ജക്ടീവ് (മള്‍ട്ടിപ്പിള്‍ ചോയ്‌സ്) മാതൃകയിലായിരിക്കും പരീക്ഷ.
ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങളുണ്ടാവും.
രണ്ടാം പേപ്പര്‍ 200 മാര്‍ക്കിനായിരിക്കും. ജനറല്‍ സ്റ്റഡീസ്, എസ്സേ, കോംപ്രിഹെന്‍ഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍.
കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ 200 രൂപ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വെബ്‌സൈറ്റ്: https://upsc.gov.in/
അപേക്ഷ : https://upsconline.nic.in/upsc/OTRP/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."