കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പിജി പ്രവേശനം; രജിസ്‌ട്രേഷന്‍ മേയ് 10 വരെ; റാങ്ക് ലിസ്റ്റ് 15ന്
കാസര്‍ഗോഡുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പിജി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി മേയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം.
മേയ് 15ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയായ സിയുഇടി-പിജി അടിസ്ഥാനമാക്കിയാണ് പ്രവേശനം. സിയുഇടി- പിജിയില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്.
പഠന വകുപ്പുകള്‍
ഇക്കണോമിക്‌സ്
ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍
ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി
ഹിന്ദി ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍
ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്
മലയാളം
കന്നഡ
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്
എം.എസ്.ഡബ്ല്യൂ
എം.എഡ്
സുവോളജി
ബയോകെമിസ്ട്രി
കെമിസ്ട്രി
കമ്പ്യൂട്ടര്‍ സയന്‍സ്
എന്‍വയോണ്‍മെന്റല്‍ സയന്‍സ്
ജീനോമിക് സയന്‍സ്
ജിയോളജി
മാത്തമാറ്റിക്‌സ്
ബോട്ടണി
ഫിസിക്‌സ്
യോഗ തെറാപ്പി
എല്‍.എല്‍.എം
മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്
എം.ബി.എ (ജനറല്‍ മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്)
എം.കോം
രജിസ്‌ട്രേഷന്‍
വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റായ www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. സംശയങ്ങള്‍ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെടുക. മേയ് 10 വരെയാണ് അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."