മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമം തുടര്‍ന്ന് ജൂത കുടിയേറ്റക്കാര്‍; ഇസ്‌റാഈലി സൈനികരുടെ കാവലില്‍ ജൂത പ്രാര്‍ത്ഥന നടത്തി
മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറിയുള്ള പ്രകോപനം തുടര്‍ന്ന് ഇസ്‌റാഈലി കുടിയേറ്റക്കാര്‍. അധിനിവേശ സൈന്യത്തിന്റെ സഹായത്തോടെയാണ് മുസ്‌ലിങ്ങളുടെ മൂന്നാമത് വിശുദ്ധയിടമായ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്‌റാഈലികള്‍ തങ്ങളുടെ അതിക്രമങ്ങള്‍ തുടരുന്നത്. 163 ഇസ്‌റാഈലി കുടിയേറ്റക്കാരാണ് മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറി ജൂതപ്രാര്‍ത്ഥന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ജൂത കുടിയേറ്റക്കാരുടെ ഭാഗത്ത് നിന്നും സംഭവിച്ചിരുന്നു. അന്താരാഷ്ട്ര നിയമം അനുസരിച്ച് ആരാധനാലയങ്ങളും ചരിത്ര സ്ഥാപനങ്ങളും തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ട്. ഇതനുസരിച്ച് മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതിയുള്ളൂ.നിലവില്‍ പ്രാര്‍ത്ഥനക്കായും ആരാധനകര്‍മ്മങ്ങള്‍ക്കായും അഖ്‌സയില്‍ പ്രവേശിക്കാന്‍ ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അനുവദിക്കുന്നില്ല.
മസ്ജിദുല്‍ അഖ്‌സയില്‍ തുടരെ ആക്രമണങ്ങള്‍ നടത്തുന്നതും മുസ്‌ലിങ്ങളെ അപമാനിക്കുന്നതും ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിലേക്ക് തിരിച്ചടി നല്‍കുന്നതിന് പ്രധാനകാരണമായി ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."