പത്താം ക്ലാസ് പാസ്സായവർക്ക് യുഇയിലെ പ്രമുഖ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ
തിരുവനന്തപുരം:പത്താം ക്ലാസ് പാസ്സായവർക്ക് യുഇയിലെ പ്രമുഖ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ ഒരുങ്ങുന്നു.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ഈ തൊഴിലിന് ആവിശ്യമായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം.
തസ്തികകളും ഒഴിവുകളുടെ എണ്ണവും ശമ്പളവും ഇങ്ങനെ
1 . കാർപെന്റർ : 20 ഒഴിവുകൾ , ശമ്പളം : 1200 AED
2 . മേസൺ : 22 ഒഴിവുകൾ , ശമ്പളം : 1300 AED
3 . സ്റ്റീൽ ഫിക്സെർ : 43 ഒഴിവുകൾ , ശമ്പളം : 1200 AED
4 . അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകൾ , ശമ്പളം : 1300 AED
5 . ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകൾ , ശമ്പളം : 1350 AED
6 . ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകൾ , ശമ്പളം : 1350 AED
7 . പ്ലമ്പർ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
8 . എ.സി. ടെക്‌നീഷ്യൻ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
9 . ഡക്റ്റ് മാൻ : 6 ഒഴിവുകൾ , ശമ്പളം : 1300 AED
10 . ഹെൽപ്പർ : 6 ഒഴിവുകൾ , ശമ്പളം : 1200 AED
വിസ, താമസം എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. എന്നാൽ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദമായ ബയോഡാറ്റ പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 മെയ് 6-ാം തീയതിയ്ക്ക് മുമ്പ് [email protected] എന്ന ഈമെയിലിലേക്കു അപേക്ഷ അയക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574, 9778620460. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ വിശദമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."