കോഴിക്കോട് ഐസിയു പീഡനക്കേസിലെ റിപോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കി
കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് റിപ്പോര്‍ട്ട് നല്‍കി ഐജി. ഗൈനക്കോളജിസ്റ്റ് കെ.വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടാണ് ഉത്തര മേഖലാ ഐജി കൈമാറിയത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിജീവിത കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ സമരം ഐജിയുടെ ഉത്തരവില്‍ വിശ്വസിച്ച് അവസാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ സഹായവും ചെയ്ത സമരസമിതിക്കും മാധ്യമ സുഹൃത്തുക്തള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അതിജീവത പറഞ്ഞു.
വൈദ്യപരിശോധന നടത്തിയ കെ.വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമായിരുന്ന അതിജീവിതയുടെ പരാതി. കൂടാതെ ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താന്‍ നഴ്‌സുമാര്‍ പ്രീതിയോട് പറഞ്ഞപ്പോള്‍ അതിജീവിതയെ അപമാനിക്കുന്ന തരത്തിലായിരുന്നു അവര്‍ സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കൈമാറുകയും പിന്നീട് അന്വേഷണം നടത്തുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."