HOME
DETAILS
MAL
പെരുമാറ്റച്ചട്ട ലംഘനം: അമിത്ഷാക്കെതിരേ കേസ്
May 03 2024 | 16:05 PM
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരേ തെലങ്കാനയില്‍ കേസ്. അമിത് ഷായെക്കൂടാതെ ഹൈദരാബാദ് ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത, രാജാ സിങ് എം.എല്‍.എ തുടങ്ങിയവര്‍ക്കെതിരേ മുഗള്‍പുര പൊലിസ് ആണ് കേസെടുത്തത്. നഗരത്തില്‍ നടന്ന ബി.ജെ.പി പ്രചാരണ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ പേരിലാണ് നടപടി. അമിത്ഷാ പങ്കെടുത്ത റാലിയില്‍ കുട്ടികള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രിന്റ് ചെയ്ത ബോര്‍ഡുകളും പിടിച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കിക്കരുതെന്നാണ് ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."