HOME
DETAILS

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്; കൊലപാതകത്തില്‍ ആണ്‍ സുഹൃത്തിന് പങ്കില്ല 

  
Web Desk
May 04 2024 | 02:05 AM

newborns-murder-womans-boyfriend-was-not-involved-police

കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലിസില്‍ മൊഴി നല്‍കി.

കൊലപാതകത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലിസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി. 

കൊലപാതകത്തില്‍ കേസെടുത്ത പൊലിസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു.  അതിജീവിതയുടെ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലിസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.

പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലിസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലിസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫഌറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  6 days ago