HOME
DETAILS
MAL
എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് സ്വന്തമാക്കി ജപ്പാന്
Web Desk
May 04 2024 | 07:05 AM
ദോഹ: ദോഹയിലെ ഹമദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉസ്ബെക്കിസ്താനെ ഏകപക്ഷീയമായ 1 ഗോളിന് പരാജയപ്പെടുത്തി രണ്ടാം തവണ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്. 2016 ലായിരുന്നു നേരത്തേ ഏഷ്യന്‍ കപ്പ് നേടിയത്.
ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയതോടെ ഇറാഖ് 2024 പാരിസ് ഒളിംപിക്സിലേക്കുള്ള യോഗ്യതയുമാണ് നേടിയിരിക്കുന്നത്. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഇന്തോനേഷ്യയെ ഒന്നിനെതിരേ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാഖ് മൂന്നാം സ്ഥാനം നേടിയെടുത്തത്്. ആരാധകരുടെ കനത്ത പിന്തുണയാണ് ഗാലറിയില്‍ ഇറാഖിനു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."