ഒമാനില്‍ വാഹനങ്ങളുടെ വില്‍പനയ്ക്ക് വ്യാജ പരസ്യം നല്‍കി പണം അപഹരിക്കാന്‍ ശ്രമം
മസ്‌കത്ത്: വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ പരസ്യങ്ങള്‍ നല്‍കി പണം അപഹരിക്കാന്‍ ശ്രമം. ഇതുസംബന്ധിച്ച് ചതിയില്‍പെടരുതെന്നും റോയല്‍ ഒമാന്‍ പൊലിസ് (ആര്‍ഒപി) മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ വില്‍പന സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചാണ് പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം.
വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ പരസ്യങ്ങള്‍ നല്‍കുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. അന്വേഷണവുമായി എത്തുന്നവരില്‍ നിന്നും ബാങ്കിങ് വിവരങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തുന്നു. ഇതുവഴി ഇരകളുടെ ബങ്ക് അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിച്ച് പണം അപഹരിക്കുകയാണ് ഈ സംഘത്തിന്റെ രീതി. പുതിയ തട്ടിപ്പ് ശൈലിയെ കുറിച്ച് കുറ്റാന്വേഷണ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നതായും ആര്‍ഒപി പ്രസ്താവനയില്‍ പറഞ്ഞു.
മസ്‌കത്തില്‍ കാര്‍, ട്രക്ക് എന്നിവ ലേലം ചെയ്യുന്നുവെന്നുള്ള വ്യാജ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരസ്യത്തില്‍ വാഹനങ്ങള്‍ക്ക് പരിമിതമായ സമയത്തേക്ക് എക്സ്‌ക്ലൂസീവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിന്നായി വ്യക്തിഗത വിവരങ്ങള്‍ നല്‍കി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനോ മുമ്പ് നിങ്ങള്‍ പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ആര്‍ഒപി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വിശ്വാസയോഗ്യമല്ലാത്ത പ്ലാറ്റ്ഫോമുകളില്‍ വ്യക്തിപരമോ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക തട്ടിപ്പുകള്‍, ഐഡന്റിറ്റി മോഷണം എന്നിവയില്‍ നിന്ന് സുരക്ഷിതരാകാന്‍ ജാഗ്രത വേണമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."