സെപ കരാർ: ഇന്ത്യ-യുഎഇ വ്യാപാരം 8,450 കോടി ഡോളറിലെത്തി
സെപ കരാറിലൂടെ ഇന്ത്യ-യുഎഇ ആഗോള വ്യാപാരം കഴിഞ്ഞവർഷം 8,450 കോടി ഡോളറിലെത്തിയതായി റിപ്പോർട്ട്. മുൻവർഷത്തെതുമായി ബന്ധപ്പെടുത്തുമ്പോൾ 15 ശതമാനത്തിലേറെ വളർച്ചയുണ്ടായി എന്നാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ:അബ്ദുൽ നാസർ അൽഷാലി പറഞ്ഞത്.
സെപ കരാർ രണ്ടാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിലൂടെ ആഗോള വ്യാപാരം ആരോഗ്യകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു. തടസ്സങ്ങൾ ഒന്നുമില്ലാതെ വ്യാപാരം ഉറപ്പാക്കി. താരിഫുകളിലും ഇളവ് ഉണ്ടായി. ഇത് സാമ്പത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടായെന്നും സ്ഥാനപതി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജ്വല്ലറി മേഖലകളിലാണ് ഇതിന്റെ പ്രതിഫലനം കാണാൻ കഴിയുന്നത്.
ആഭരണ വ്യാപാരത്തിൽ വലിയ വളർച്ച രേഖപ്പെടുത്താൻ കഴിഞ്ഞു. ഒപ്പം മരുന്ന് വ്യവസായവും, പഴം-പച്ചക്കറി കയറ്റുമതിയും വളർന്നു. പുതിയ സ്റ്റാർട്ടപ്പുകൾക്കും വനിതാ സംരംഭങ്ങൾക്കും മികച്ച അവസരമാണ് സെപ തുറന്നു നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."