നടി റോഷ്‌നയുടെ പരാതി; വണ്ടിയോടിച്ചത് യദു തന്നെ, കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: നടി റോഷ്‌ന ആന്‍ റോയിയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യദു സ്ഥിരീകരണ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗതാഗത മന്ത്രിക്കാണ് കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടക്ടറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പിന്നാലെ, സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.
പരാതിക്കു കാരണമായ ബസ് ഓടിച്ചത് യദുവാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി റോഷ്‌ന രംഗത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു നടി കുറിച്ചത്. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡില്‍ നടന്ന വിഷയമായി ആലോചിക്കാനും റോഷ്‌ന ആവശ്യപ്പെട്ടു.
മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യദുവില്‍ നിന്നും സമാന അനുഭവമുണ്ടായെന്നു റോഷ്‌ന വെളിപ്പെടുത്തിയത്.സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍.ജൂണ്‍ 19 നു എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്തിനടുത്തു വെച്ചു യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ വന്നുവെന്നും പിന്നീട് അസഭ്യം വിളിച്ചുവെന്നുമായിരുന്നു റോഷ്‌നയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."