HOME
DETAILS
MAL
രാജിവച്ച ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി ബിജെപിയില്‍
Web Desk
May 04 2024 | 11:05 AM
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ പിസിസി മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലും ഡല്‍ഹിയിലെ ഒരു ലോക്സഭാ സീറ്റില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം പ്രയത്നിക്കും. തങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ലവ്ലി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് അരവിന്ദര്‍ സിങ് ലവ്ലിയെ എംപിയും എംഎല്‍എയും ആക്കിയിരുന്നെന്ന് ഡല്‍ഹി പിസിസി ഇടക്കാല അധ്യക്ഷന്‍ ദേവേന്ദ്ര യാദവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."