ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ആലുവയില്‍
എറണാകുളം ജില്ലയിലെ താമസക്കാരായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ ക്യാമ്പ് മെയ് 6,7,8 തീയതികളില്‍ ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍. ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് മെയ് 6,8 ദിവസങ്ങളില്‍ രാവിലെ 8.30മുതല്‍ 12.30 വരെയാണ് ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്.
ആലുവ, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, വൈപ്പിന്‍ നിയോജകമണ്ഡലങ്ങളിലെ ഹാജിമാര്‍ക്ക് തിങ്കളാഴ്ചയും അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്ക് ബുധനാഴ്ചയും ആണ് വാക്‌സിനേഷന്‍ ക്യാമ്പ്.
ജില്ലയില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിന് പോകുന്നവരുടെ വാക്‌സിനേഷന്‍ ഏഴിന് രാവിലെ 8.30 മുതല്‍ നടത്തുന്നതാണ്. കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഹജ്ജ് ഗ്രൂപ്പിലെ യാത്രക്കാരായ എറണാകുളം ജില്ലാ നിവാസികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്. കുത്തിവയ്പിന്റെ ഗ്രൂപ്പിന്റെ ലൈസന്‍സ്, തിരിച്ചറിയല്‍ രേഖ, ഹജ്ജ് വാക്‌സിനേഷനുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9848071116 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."