പത്താം ക്ലാസുണ്ടോ? ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ ആവാം; തുടക്കക്കാര്‍ക്ക് അവസരം; അഞ്ഞുറിലധികം ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി നേടാം. അഗ്നിവീര്‍ MR പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. മിനിമനം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അഗ്നിവീര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഇത്തവണ അഞ്ഞൂറിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നേവിയില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ മേയ് 27 ന് അവസാനിക്കും.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ (MR) - 02/2024 BATCH റിക്രൂട്ട്‌മെന്റ്. ആകെ 500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2003 നവംബര്‍ 1നും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ 500 രൂപ അപേക്ഷ ഫീസ് നല്‍കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. അഗ്നിവീര്‍ പോസ്റ്റിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റുകള്‍ ഉണ്ടായിരിക്കും.
അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രദ്ധിക്കുക.
അപേക്ഷ: https://agniveernavy.cdac.in/sailorscycle2/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."