ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റം: പുതിയ ആര്.സി ബുക്കുകള്‍ക്കായി കോടതിയെ സമീപിക്കും
കൊച്ചി: ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പുതിയ ആര്.സി ബുക്കുകള്‍ വിതരണം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം. കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ഇതു സംബന്ധിച്ച് നാളെ ഹൈക്കോടതിയെ സമീപിക്കും. 10 ലക്ഷം ആര്.സി. ബുക്കുകളാണ് വാഹന ഉടമകള്‍ക്ക് കിട്ടാനുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലുള്ള ആര്.സി ബുക്കുകള്‍ വിതരണം ചെയ്തിട്ടില്ല.
ആര്.സി ബുക്കുകള്‍ ലഭ്യമാക്കാത്തതുമൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്പന വിപണി വലിയ തകര്‍ച്ച നേരിടുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 200 രൂപ അധികം വാങ്ങുന്നതിനുപുറമേ തപാല്‍ ചാര്‍ജായ 45 രൂപയും മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നുണ്ട്. ആര്.സി അച്ചടിക്കുന്ന സ്ഥാപനത്തിന് തുക നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഏതാണ്ട് 10 കോടി രൂപയാണ് അച്ചടിക്കു കുടിശികയായി ഉള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആര്.സി ബുക്ക് ലഭിക്കാത്തതുമൂലം വില്പന നടത്തിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക യഥാര്‍ഥ ഉടമയുടെ പേരിലേക്ക് മാറ്റാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതുമൂലം ഇന്‍ഷുറന്‍സ് തുക ക്ളെയിം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സോണി വലിയ കാപ്പില്‍, ബൈജു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."