ഇന്ത്യ ആസ്ഥാനമായുള്ള ടെസ്‌ല പവറിനെതിരെ കേസ് ഫയൽ ചെയ്ത് ഇലോൺ മസ്കിന്റെ ടെസ്‌ല
ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്‌ല പവർ ഇന്ത്യ ലിമിറ്റഡിനെതിരെ പരാതിയുമായി ഇലോൺ മസ്‌കിൻ്റെ ഇലക്ട്രിക് വാഹന (ഇ.വി) നിർമ്മാതാക്കളായ ടെസ്‌ല. ട്രേഡ്‌മാർക്ക് ലംഘന കേസാണ് ഫയൽ ചെയ്തത്. ഡൽഹി ഹൈക്കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡെലവെയറിലാണ് ടെസ്‌ല രജിസ്റ്റർ ചെയ്തിട്ടുള്ളത്. "ടെസ്‌ല പവർ", "ടെസ്‌ല പവർ യുഎസ്എ" എന്നീ വ്യാപാര നാമങ്ങൾ എന്നാൽ ഇന്ത്യൻ കമ്പനി ഉപയോഗിക്കുന്നതായാണ് ടെസ്‌ലയുടെ ആരോപണം.
ഇ.വികൾ നിർമ്മിക്കാൻ കമ്പനിക്ക് ഉദ്ദേശ്യമില്ലെന്നും അവരുടെ വ്യാപാരമുദ്രയായ 'ടെസ്‌ല പവർ യുഎസ്എ' അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ബ്രാൻഡ് വഞ്ചനാപരമായി സമാനമായതോ ഉപയോഗിക്കുന്നതോ ആയ മറ്റ് സ്ഥാപനങ്ങളുടെ ഇ.വികളും വിപണനം ചെയ്യില്ലെന്നുമാണ് ഇന്ത്യൻ കമ്പനിയായ ടെസ്‌ല പവർ കോടതിയെ അറിയിച്ചത്.
2022-ൽ ഇന്ത്യൻ കമ്പനി അതിൻ്റെ ബ്രാൻഡ് നാമം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയെന്നും അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചെന്നും കേസ് ഫയൽ ചെയ്യാൻ നിർബന്ധിതരാണെന്നും മസ്കിന്റെ ടെസ്‌ലയും കോടതിയെ അറിയിച്ചു. 2022 ഏപ്രിൽ 18-ന് പ്രതിക്ക് (ടെസ്‌ല പവർ) ഒരു നിർത്തലാക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. കേസിൻ്റെ അടുത്ത വാദം മെയ് 22 ലേക്ക് മാറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി നിശ്ചയിച്ചിരുന്ന ഇന്ത്യയിലേക്കുള്ള സന്ദർശനം മസ്‌ക് റദ്ദാക്കിയതിന് പിന്നാലെയാണ് കേസ് നൽകിയത്. ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഒരാഴ്‌ച തികയുന്നതിനു മുൻപേ മസ്‌ക് ചൈനയിലേക്ക് ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."