മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം നിറച്ച് ബി.ജെ.പിയുടെ ആനിമേഷന്‍ വീഡിയോ; പരാതി നല്‍കി തൃണമൂല്‍ എം.പി
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ ആനിമേഷന്‍ വിഡിയോക്കെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ. ബി.ജെ.പി കര്‍ണാടക ഘടകത്തിനെതിരെ ഡല്‍ഹി പൊലിസിലാണ് സാകേത് പരാതി നല്‍കിയിരിക്കുന്നത്.
വിഡിയോ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും വര്‍ഗീയവുമാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതിയുടെ നിര്‍ബന്ധിത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ കേസില്‍ രാജ്യത്തുടനീളമുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നതില്‍ ഡല്‍ഹി പൊലിസ് കാണിച്ച അതേ അടിയന്തിര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുമോ എന്ന് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‌ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേര്‍ന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്പോള്‍ മുസ്‌ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. എക്‌സില്‍ നാല് മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.
ಎಚ್ಚರ.. ಎಚ್ಚರ.. ಎಚ್ಚರ..! pic.twitter.com/Pr75QHf4lI
— BJP Karnataka (@BJP4Karnataka) May 4, 2024
പരാതി നല്‍കിയ വിവരം അദ്ദേഹം തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോം വഴി അറിയിച്ചത്. ഡല്‍ഹി പൊലിസ് വീണ്ടും ഭരണകക്ഷിയായ ബി.ജെ.പിയെ സംരക്ഷിക്കും. കൂടാതെ, ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റം അവിശ്വസനീയമാംവിധം ലജ്ജാകരവും അപലപനീയവുമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന്' ഉത്തരവാദിത്തപ്പെട്ട 'സ്വതന്ത്ര സ്ഥാപനം' ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുടെ പകര്‍പ്പ് എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കര്‍ണാടക ഘടകം പുറത്ത് വിട്ട ഇസ്‌ലാമോഫോബിയ നിറഞ്ഞ വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
I say this with full responsibility:
— Saket Gokhale MP (@SaketGokhale) May 4, 2024
The Election Commission of India has never seen a lower point in the history of the country.
It has been reduced to a joke - a cruel joke that is supervising & encouraging the complete destruction of a fair electoral process built over… pic.twitter.com/KBYanEuisf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."