സമ്പൂര്‍ണ പ്രാഥമികാരോഗ്യദൗത്യം നടപ്പിലാക്കും:മന്ത്രി കെ.കെ.ശൈലജ
കിളിമാനൂര്‍ : ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സമ്പൂര്ണപ്രാഥമികാരോഗ്യദൗത്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനാധിപത്യമഹിളാ അസോസിയേഷന് പതിനൊന്നാമത് ജില്ലാസമ്മേളനത്തിന്റ ഭാഗമായുള്ള പൊതുസമ്മേളനം കിളിമാനൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാമൂഹികനീതിഉറപ്പാക്കാന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അവര്‍ പറഞ്ഞു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി അഡ്വ പി സതീദേവി, പ്രസിഡന്റ് ഡോ.ടി എന്‍ സീമ, സി പി എം ജില്ലാസെക്രട്ടറി ആനാവൂര്‍നാഗപ്പന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സി പി എം ജില്ലാസെക്രട്ടറിയറ്റംഗം ബി പി മുരളി, സ്വാഗതസംഘം ചെയര്മാന് അഡ്വ മടവൂര്‍ അനില്‍, ബി സത്യന് എം എല്‍ എ ,അസോസിയേഷന് ജില്ലാസെക്രട്ടറി എം ജി മീനാംബിക തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."