യുവാവിനെ കബളിപ്പിച്ച് 1.75 കോടി രൂപയുടെ സ്വർണം തട്ടിയെടുത്തു
മലപ്പുറം: മലപ്പുറം താനൂരിൽ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണം കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ചാണ് സ്വർണം തട്ടിയെടുത്തത്. 1.75 കോടി രൂപ വിലവരുന്ന 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം താനൂരിനടുത്തുള്ള ഒഴൂരിലാണ് സംഭവം.
മലപ്പുറം ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്. മഞ്ചേരിയിൽ സ്വർണം നൽകിയതിന് ശേഷം പ്രവീൺ സിങ് എന്ന യുവാവ് കോട്ടക്കലിലേക്ക് വരുന്നതിനിടെ താനൂരിൽ പുതുതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വർണം വേണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു. ഇതുപ്രകാരം ഒഴൂരിലെത്തി കാണുകയും യുവാവിനെ കാറിൽ കയറ്റിക്കൊണ്ട് പോവുകയും കൈയിലുണ്ടായിരുന്ന സ്വർണം മുഴുവൻ കവരുകയുമായിരുന്നു.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."