ആൾക്കൂട്ടക്കൊല: മേഘാലയയിൽ ബലാത്സംഗം ആരോപിച്ച് യുവാക്കളെ ജനം തല്ലിക്കൊന്നു
മേഘാലയയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. നോങ്തില്ലെ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം 17കാരിയെ വീട്ടിൽ കയറി ആക്രമിച്ചെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ വാദം. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും നാട്ടുകാർ പറയുന്നു.
പെൺകുട്ടി ഉടൻ നിലവിളിച്ചു, ഇതുകേട്ട് എത്തിയ അയൽവാസികളാണ് യുവാക്കളെ പിടികൂടി മർദ്ദിച്ചത്. പിന്നീട് നാട്ടുകാരും ഇടപെട്ടതോടുകൂടി സംഭവം കൈവിട്ടു. സംഭവസ്ഥലത്തു നിന്നും യുവാക്കളെ സമീപത്തെ കമ്മ്യൂണിറ്റിഹാളിൽ മാറ്റിയെങ്കിലും അവിടെയും നാട്ടുകാർ ക്രൂരമർദ്ദനം അഴിച്ചുവിടുകയായിരുന്നു.
സാമുദായിക നേതാക്കൾ ഇടപെട്ട വിഷയത്തിൽ പൊലിസിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നത് പോലീസ് കണ്ടു നിൽക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. മാരകമായി പരിക്കേറ്റ യുവാക്കളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."