ഒഡാപെക് വഴി യു.എ.യിലേക്ക് പറക്കാം; വിസയും, റിട്ടേണ്‍ ടിക്കറ്റും കമ്പനി നല്‍കും; യോഗ്യതയറിയാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇത്തവണ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ പോസ്റ്റിലേക്കാണ് അവസരം. എസ്.എസ്.എല്‍.സിയും ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷകര്‍ക്ക് മികച്ച ശാരീരികക്ഷമതയും, സാധുവായ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ 7നും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ സാക്ഷരതയും, മികച്ച കമ്മ്യൂണിക്കേഷന്‍ കഴിവുകളും യോഗ്യത വര്‍ധിപ്പിക്കും. കമ്പനി വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെര്‍ഫോമന്‍സ് ബോണസ് എന്നിവ സൗജന്യമായി തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കഴിവ് തെളിയിക്കപ്പെട്ടവര്‍ക്ക് വീണ്ടും നീട്ടി നല്‍കും. അബുദാബിയിലായിരിക്കും ജോലി. വര്‍ഷത്തില്‍ 30 ദിവസത്തെ ലീവ് ലഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് വരാനുള്ള റിട്ടേണ്‍ ടിക്കറ്റ് ലഭിക്കും. എന്നാല്‍ താമസ സൗകര്യം ലഭിക്കുന്നതല്ല.
2700 ദിര്‍ഹമാണ് ശമ്പളമായി ലഭിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട്, ലൈസന്‍സ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 8നകം ഒഡാപെകിന്റെ മെയില്‍ ഐഡിയിലേക്ക് ([email protected]) അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."