പ്രജ്വല്‍ രേവണ്ണ യു.എ.ഇയിലേക്ക് കടന്നു; മൂന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കുമെന്ന് സൂചന
നിരവധി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയ എന്‍.ഡി.എ നേതാവും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇയാള്‍ യു.എ.ഇയിലേക്ക് കടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളിയതോടെ ഇന്ത്യയില്‍ എത്തിയാലുടനെ പ്രജ്വലിനെ അറസ്റ്റ് ചെയ്‌തേക്കും.
പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഡിഎസ് യോഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജ്വലിന്റെ മടക്കം.ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ സി.എസ്.പുട്ടരാജുവാണ് പ്രജ്വല്‍ ഉടന്‍ കീഴടങ്ങുമെന്ന് അന്വേഷണസംഘത്തെ അറിയിച്ചത്.
അതിനിടെ, പ്രജ്വലിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്റര്‍പോളിനെ സമീപിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. അതേസമയം, പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."