HOME
DETAILS
MAL
ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍; ഇത്തവണ പ്ലസ് ടുക്കാര്‍ക്ക് അവസരം; ഓണ്‍ലൈന്‍ അപേക്ഷ മേയ് 27 വരെ
May 05 2024 | 14:05 PM
പത്താം ക്ലാസുകാര്‍ക്ക് ശേഷം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഇന്ത്യന്‍ നേവിയുടെ പുതിയ റിക്രൂട്ട്‌മെന്റ്. അഗ്നിവീര്‍ SSR പോസ്റ്റിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. മിനിമം പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അഗ്നിവീര്‍ എസ്.എസ്.ആര്‍ തസ്തികയില്‍ ആകെ 300 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 27 ആണ്.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ SSR നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ആകെ 300 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
Advt NO: Agniveer (SSR) 02/2024 Batch
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2003 നവംബര്‍ 1നും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
10+2 മാതൃകയില്‍ പ്ലസ് ടു വിജയം. (ഗണിതം, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). പ്ലസ് ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
OR
50 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ. (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ ഐ.ടി).
OR
50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ വൊക്കേഷനല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ (ഗണിതം, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
550 രൂപ + 18 ശതമാനം ജി.എസ്.ടി അപേക്ഷ ഫീസായി നല്‍കണം.
ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."