പൂഞ്ചില്‍ നടന്ന ഭീകരാക്രമണം ബിജെപിയുടെ ഇലക്ഷന്‍ സ്റ്റണ്ട്; മുന്‍ പഞ്ചാബ് മുഖ്യമന്ത്രി
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ശനിയാഴ്ച നടന്ന ഭീകാരാക്രമണം ബിജെപിയുടെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി.വ്യോമസേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിനുനേരെ നടന്ന ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.''ഇതൊക്കെ വെറും സ്റ്റണ്ടുകള്‍ മാത്രമാണ്. ഭീകരമാക്രമണം ഒന്നുമല്ല. ബി.ജെ.പിയുടെ ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണിതെല്ലാം. അതില്‍ ഒരു വസ്തുതയുമില്ല. ബി.ജെ.പി ജനങ്ങളുടെ ജീവനും കൊണ്ടാണു കളിക്കുന്നത്.''-ചരണ്‍ജിത് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം ഇത്തരം സ്റ്റണ്ടുകള്‍ നടക്കാറുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തമാക്കാന്‍ വേണ്ടി മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഇതെല്ലാമെന്നും ചരണ്‍ജിത് സിങ് ഛന്നി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഐ.എ.എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണം നടന്നത്. സുരന്‍കോട്ടിലെ സനായ് ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റാണു സൈനികന്‍ കൊല്ലപ്പെട്ടത്. മറ്റു നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ സ്ഥിതിയും ഗുരുതരമാണ്. ആക്രമണം നടത്തിയ ഭീകരന്മാരെ പിടികൂടാന്‍ തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."