അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; സംസ്കാരം നടത്തി പൊലിസ്
കൊച്ചി: എറണാകുളം പനമ്പിള്ളി പ്രസവശേഷം അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി കോര്‍പ്പറേഷനും, പൊലിസും മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് സല്യൂട്ട് നല്‍കിയാണ് പൊലിസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ജനിച്ച ഉടനെ കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ പ്രതിയായ അമ്മ നിലവില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ട ശേഷം ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. കൊലപാതകം നടത്തിയ കാര്യം യുവതി സമ്മതിച്ചിട്ടുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."