പ്രകൃതിസംരക്ഷണത്തിന്റെ വലിയ മുന്നേറ്റവുമായി വോക്ക്കരോ ക്ലൈമാത്തോണ്‍ നടത്തി
കൊച്ചി: കൊച്ചിയിലെ പ്രമുഖ വോക്കിംഗ് കമ്മ്യൂണിറ്റിയായ വോക്ക്കരോ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിച്ച ക്ലൈമാത്തോണ്‍ ജനപ്രാതിനിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു വലിയ മു്േന്നറ്റമായി മാറി. കൊച്ചിയിലെ ക്വീന്‍സ് വോക്ക്‌വേയില്‍ നടന്ന പരിപാടിയില്‍ 400ലധികം പേരാണ് ഒരേ മനസോടെ പങ്കെടുത്തത്. പരിപാടിയിലെ മുഖ്യാതിഥിയായി കൊച്ചി കോര്‍പ്പറേഷന്‍ കൗസിലറും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ദീപ്തി മേരി വര്‍ഗീസ് ക്ലൈമാത്തോണ്‍ ഫ്‌ളാഗ്-ഓഫ് ചെയ്തു.
നാം അധിവസിക്കുന്ന ഭൂമിയുടെ നല്ല നാളേയ്ക്കായി പ്രകൃതിസംരക്ഷണം ജീവിതശൈലിയാക്കുക എ ലക്ഷ്യത്തോടെ ഏതാണ്ട് 3 കിലോമീറ്റര്‍ ദൂരം ഊര്‍ജ്ജസ്വലതയോടെ അംഗങ്ങള്‍ നടന്നുമുേന്നറി. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ പാടെ ഒഴിവാക്കി പ്ലാസ്റ്റിക് ഇതര - പരിസ്ഥിതി സൗഹാര്‍ദ്ദമായ വസ്തുക്കള്‍ മാത്രമായിരുന്നു ഇതിലുടനീളം ഉപയോഗിച്ചത്.
പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുതിനും പരിപാലിക്കുതിനും പ്രോത്സാഹനമെന്ന നിലയ്ക്ക് പങ്കെടുത്തവര്‍ക്ക്് വൃക്ഷത്തൈകളും വിതരണം ചെയ്തു.
പ്രകൃതിയ്‌ക്കൊപ്പം നടന്ന് മുേന്നറുവാനും സമൂഹത്തില്‍ സമൂലമായമാറ്റം കൊണ്ടുവരുവാനും വോക്ക്കരോ വൈവിധ്യമാര്‍ പ്രകൃതിസൗഹൃദ പരിപാടികള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
ആധുനികജീവിതത്തില്‍ പരിസ്ഥിതിയെ മറുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ അനുഭവപ്പെടു അതികഠിനമായ ഉഷ്ണതരംഗവും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ ശക്തമായ അവബോധം സൃഷ്ടിക്കുവാനാണ് ഈ പരിപാടി ലക്ഷ്യമിട്ടത്. പരിസ്ഥിതി സൗഹൃദമായ ജീവിതശൈലിയിലൂടെ കാലാവസ്ഥയെ അനുകൂലമാക്കുവാനും ഭൂമിയെ ആരോഗ്യകരമായി പരിപാലിക്കാനും ക്ലൈമാത്തോ വലിയ പ്രചോദനമായി.
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനായി നടപ്പ് പതിവാക്കുവാന്‍് നാനാതുറകളിലുമുള്ള എല്ലാ പ്രായക്കാരിലും താല്‍പ്പര്യവും ജനിപ്പിക്കു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വോക്ക്കരോയുടെ വിശാലമായ ക്യാന്‍വാസിലുള്ളത്. വ്യക്തികളുടെ ആരോഗ്യവും അതോടൊപ്പം പരിസ്ഥിതി സൗഹൃദമായ കൊച്ചിയുമാണ് വോക്ക്കരോയുടെ ലക്ഷ്യം.
ഹ്രസ്വദൂര യാത്രകള്‍ക്ക് നടത്തം ശീലമാക്കുക വഴി കൊച്ചി നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാനും വോക്ക്കരോ ആഗ്രഹിക്കുന്നു. സമൂഹത്തിനും പരിസ്ഥിതിയ്ക്കുമൊപ്പം ഉറച്ച ചുവടുകളുമായി വോക്ക്കരോ മുന്നോട്ട് നടന്നുകൊണ്ടേയിരിക്കുും.
വോക്ക്കരോയെ കുറിച്ച് കൂടുതലറിയാന്‍ ഇന്‍സ്റ്റാഗ്രാം സന്ദര്‍ശിക്കാം: : @ walkkaroindia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."