HOME
DETAILS
MAL
സുഗന്ധഗിരി മരംമുറിക്കേസ്; റേഞ്ചര്‍ എം.പി സജീവനെ സ്ഥലംമാറ്റി
May 06 2024 | 12:05 PM
വയനാട്: സുഗന്ധഗിരി മരംമുറിക്കേസില്‍ കല്‍പ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ചര്‍ എം.പി.സജീവിനെ സ്ഥലംമാറ്റി. രഹസ്യവിവര ശേഖരണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വടകര റേഞ്ച് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് മാറ്റിയത്. കെ.പി ജില്‍ജിത്ത് ആണ് പുതിയ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍.
സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവില്‍ 81 മരങ്ങള്‍ അധികം മുറിച്ചു കടത്തിയെന്നതാണ് സുഗന്ധഗിരി മരംമുറിക്കേസ്.
എം.പി.സജീവ് രഹസ്യവിവര ശേഖരണത്തില്‍ വീഴ്ച വരുത്തി എന്ന് വനം വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാതെയാണ് നടപടിയെന്നാരോപിച്ച് ഇത് മരവിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."