HOME
DETAILS
MAL
കോണ്‍സുലേറ്റ് ഓപണ്‍ ഹൗസില്‍ പരാതികളില്‍ ഉടന്‍ നടപടിക്ക് നിര്‍ദേശം
May 06 2024 | 16:05 PM
ദുബൈ: കഴിഞ്ഞ ദിവസം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഓപണ്‍ ഹൗസില്‍ നടന്ന ഓപണ്‍ ഹൗസില്‍ നൂറുകണക്കിന് പരാതികളില്‍ അധികൃതര്‍ ഉടന്‍ നടപടിക്ക് ശിപാര്‍ശചെയ്തു. കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനും കോണ്‍സുല്‍ ബിജേന്ദ്ര സിംഗുമാണ് പരാതികള്‍ കേട്ടത്.
പാസ്പോര്‍ട്ട്, മറ്റു സേവനങ്ങള്‍, വിസ, ഒഐസി പ്രശ്നങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ഗാര്‍ഹിക ജോലിക്കാരുടെ പ്രശ്നങ്ങള്‍, വ്യാപാര-വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഉന്നയിച്ചത്. ചില പരാതികളില്‍ തീര്‍പ്പു കല്പ്പിക്കാന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ശിപാര്‍ശ ചെയ്തു. ആശ്വാസമെന്നോണം ഒരിടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപണ്‍ ഹൗസില്‍ നിരവധി പേരാണ് പരാതികളുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."