അച്യുതാനന്ദന്റെ മരണം: പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല; സംഭവത്തില്‍ ഞെട്ടിത്തരിച്ചു നാട്
മലപ്പുറം: തീ പിടിച്ച പുല്‍ക്കാടുകള്‍ അണക്കുന്നതിനിടെ കുറ്റിപ്പുറത്ത് ഒരു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഗ്നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. തവനൂര്‍ തൃപ്പാലൂര്‍ സ്വദേശി നാലുകള്ളി പറമ്പില്‍ അച്യുതാനന്ദന്റെ (58) മൃതദേഹമാണ് തീയണക്കുന്നതിനിടയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
കുറ്റിപ്പുറം-തിരൂര്‍ റോഡില്‍ ഭാരതപ്പുഴയോരത്തെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചിരുന്നു. ഈ തീ അണഞ്ഞപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. കുറ്റിപ്പുറം പൊലീസും പൊന്നാനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്തെ 500 മീറ്ററോളം ചുറ്റളവില്‍ തീ പടര്‍ന്നതോടെ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."