തുടർച്ചയായ മൂന്നാം മാസവും പേടിഎമ്മിനെ കൈവിട്ട് ഉപഭോക്താക്കൾ; ഇടപാടുകൾ കുത്തനെ കുറഞ്ഞു
തുടർച്ചയായ മൂന്നാം മാസവും യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ഇടപാടുകളിൽ ഇടിവ് നേരിട്ട് പേടിഎം. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ ഡാറ്റ പ്രകാരം, പ്രതിമാസം 9 ശതമാനം ഇടിവ് ആണ് പേടിഎം ഇടപാടുകളിൽ ഉണ്ടായത്. ഒന്നും രണ്ടും നാലും സ്ഥാനത്തുള്ളവർ വളർച്ച നേടുമ്പോഴാണ് പേടിഎമ്മിന്റെ തകർച്ച.
ഈ ഏപ്രിലിൽ കമ്പനി 1,117.13 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്. മാർച്ചിൽ 1,230.04 ദശലക്ഷം ഇടപാടുകൾ ചെയ്ത സ്ഥാനത്താണ് ഏപ്രിൽ 9 ശതമാനം ഇടിവ് നേരിട്ടത്. യുപിഐ ആപ്ലിക്കേഷനുകളുടെ ഇക്കോസിസ്റ്റത്തിൽ കമ്പനിയ്ക്ക് ഏപ്രിലിൽ ആകെ ഉള്ളത് 8.4 ശതമാനം വിപണി വിഹിതമാണ്. ഫെബ്രുവരിയിൽ 10.8 ശതമാനവും മാർച്ചിൽ 9.13 ശതമാനവും ആയിരുന്ന വിപണി വിഹിതമാണ് ഏപ്രിലിൽ 8.4 ആയി വീണ്ടും കുറഞ്ഞത്.
എല്ലാ മാസവും തകർച്ച നേരിടുന്നുണ്ടെങ്കിലും മൂന്നാം സ്ഥാനം നഷ്ടമാവില്ല എന്നത് മാത്രമാണ് പേടിഎമ്മിന് ആശ്വസിക്കാനുള്ള വക. നാലാം സ്ഥാനത്തുള്ള ക്രെഡ്, പേടിമ്മിനെ അപേക്ഷിച്ച് വളരെ ചെറിയ യുപിഐ ആണ്. ഏപ്രിലിൽ, ക്രെഡ് നടത്തിയത് ആകെ 138.46 ദശലക്ഷം ഇടപാടുകളാണ്. അതേസമയം പേടിഎം 1,117.13 ദശലക്ഷം ഇടപാടുകൾ കൈകാര്യം ചെയ്തു.
അതേസമയം, മുൻനിരയിലുള്ള ഒന്നാം സ്ഥാനത്തുള്ള ഫോൺപേ (PhonePe) രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾപേ (Google Pay) എന്നിവ ഏപ്രിലിൽ യഥാക്രമം 6,500 ദശലക്ഷം, 5,027.3 ദശലക്ഷം ഇടപാടുകൾ നടത്തി. മൊത്തത്തിലുള്ള ഇടപാട് നമ്പറുകളിൽ അവരുടെ പങ്ക് യഥാക്രമം 48.8 ശതമാനവും 37.8 ശതമാനവുമാണ്.
പേടിഎമ്മിൻ്റെ അസോസിയേറ്റ് എൻ്റിറ്റിയായ പേടിഎം പേയ്‌മെൻ്റ് ബാങ്കിന്മേലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നടപടിക്ക് ശേഷം രണ്ട് കമ്പനികളും യുപിഐ ഇടപാടുകളുടെ വിഹിതം വർദ്ധിച്ചു. അതേസമയം പേടിഎമ്മിന്റെ ഇടപാടുകൾ ഇടിവ് നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."