ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം; ഉത്തരവിട്ട് ഉത്തരമേഖല ഐജി
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതക്കെതിരായ പരാതിയില്‍ പുനരന്വേഷണം നടത്തി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്കാന് ഉത്തരവ്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ തന്റെ മൊഴി പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന അതിജീവിതയുടെ പരാതിയിലാണ് ഉത്തരമേഖല ഐജി കെ സേതുരാമന് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ടി.പി ജേക്കബിനാണ് അന്വേഷണ ചുമതല.
ഡോ. കെ വി പ്രീതയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും അവര്‍ക്കെതിരെ തുടര്‍നടപടി വേണ്ടെന്നുമാണ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ശസ്ത്രക്രിയ നടത്തിയ നടത്തിയ സമയത്ത് ഒരു നഴ്സ് മാത്രമാണുണ്ടായത്. പക്ഷെ ജൂനിയര്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇല്ലാത്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയെന്നും, താനും തന്റെ ബന്ധുക്കളും പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നുമാണ് അതിജീവിതയുടെ ആരോപണം. പിന്നാലെ ഇവര്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."