HOME
DETAILS
MAL
മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട പ്രസ്താവന; പ്രധാനമന്ത്രിക്ക് മറുപടിയുമായി ലാലു പ്രസാദ് യാദവ്
Web Desk
May 07 2024 | 12:05 PM
ന്യൂഡല്‍ഹി: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
സംവരണം നല്‍കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് ലാലു പറഞ്ഞു.ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഏറെനാളായി ലാലു വീട്ടില്‍ വിശ്രമത്തിലാണ്. ഭാര്യ റാബ്റി ദേവി എം.എല്‍.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."