HOME
DETAILS
MAL
കേരളാഹൗസിലെ മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്
backup
August 29 2016 | 19:08 PM
ന്യൂഡല്‍ഹി: വ്യാജരേഖകള്‍ നല്കി ജോലിയില്‍ സ്ഥാനക്കയറ്റം സമ്പാദിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി കേരളാഹൗസിലെ മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്. വസുമോഹന്‍, ശശിധരന്, ബിജുകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുഭരണ വകുപ്പിന്റേതാണ് നടപടി.
ഇവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ക്ക് പൊതുഭരണവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഇവര്‍ക്കെതിരേ നടപടി തുടങ്ങിയിരുന്നു. എന്നാല്‍, എന്‍.ജി.ഒ അസോസിയേഷന് അംഗങ്ങളായ ഇവരെ ശാസിക്കാനും സര്‍വിസില്‍ തുടരാന്‍ അനുവദിക്കാനുമാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നടപടി വേഗത്തിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."