ഹജ്ജ് 2024: ഹാജിമാരുടെ വരവ് തുടങ്ങി; ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം വിശുദ്ധ മണ്ണിൽ
മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. ഇതോടെ, ഈ വർഷത്തെ ഹജ്ജിനായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘജത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതരും വിഖായ ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ 283 തീർഥാടകരാണുള്ളത്. ഹാജിമാരെ പൂക്കൾ നൽകിയാണ് അധികൃതർ സ്വീകരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് ഹൈദ്രാബാദിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തിയത്.
ആദ്യ ഹജ്ജ് സംഘത്തെ മദീന സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദീന വിഖായ വിംഗ് സമ്മാന പൊതികളുമായി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്
സെയ്ദ് ഹാജി, റാഷിദ് ദാരിമി, അഷ്റഫ് തില്ലങ്കേരി തുടങ്ങിയ നാഷണൽ കമ്മിറ്റി നേതാക്കളും ഷിഹാബ് സ്വാലിഹി, അബ്ദുള്ള ദാരിമി, അശ്കർ വേങ്ങര, നൗഷാദ് ഇർഫാനി, മജീദ് ഷൊർണൂർ, സിദ്ധീഖ് ഫൈസി തുടങ്ങിയ സെൻട്രൽ കമ്മിറ്റി നേതാക്കളും സന്നിഹിതരായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും നേതാക്കളും മദീന വിമാനതാവളത്തിൽ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."