ഐപിഎൽ: ബാംഗ്ലൂരിന്റെ വിധി ഇന്നറിയാം
ഐപിഎല്ലിൽ ഇന്നു നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.
11 മത്സരങ്ങളിൽ നാലെണ്ണം വീതം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പമാണ്. മുന്നിൽ പ്ലേഓഫ് സാധ്യതകൾ നിലനിൽക്കുന്നതിനാൽ തന്നെ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.
ലീഗിന്റെ ആദ്യഘട്ടത്തിൽ പതറിയെങ്കിലും ആർസിബി കഴിഞ്ഞ കുറച്ചു കളികൾ മികച്ച രീതിയിലാണ് പൂർത്തിയാക്കിയത്. ബാറ്റ്സ്മാൻമാർക്കൊപ്പം ബോളേഴ്സും ഫോമിലേക്ക് ഉയർന്നു. ഇത് ആർസിബിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
മറുവശത്ത് ലീഗിൽ എന്തിനാണ് കളിക്കുന്നത് എന്ന് അറിയാത്ത രീതിയിലാണ് പഞ്ചാബ്. തീരെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ടീമിൽ നിന്ന് ഉണ്ടാവുന്നത്. ശശാങ്കിന്റെ ഒറ്റയാൾ പ്രകടനം മാത്രമാണ് പഞ്ചാബിലെ എടുത്തുപറയേണ്ട ഒരേയൊരു ഘടകം. ആർസിബിയോട് പരാജയപ്പെട്ടാൽ ടൂർണ്ണമെൻ്റിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീർത്തും മങ്ങും.
പഞ്ചാബ് ടീം:
ശിഖർ ധവാൻ(ക്യാപ്റ്റൻ),മാത്യു ഷോർട്ട്,പ്രഭ്സിമ്രാൻ സിംഗ്,ജിതേഷ് ശർമ്മ,സിക്കന്ദർ റാസ,ഋഷി ധവാൻ,ലിയാം ലിവിംഗ്സ്റ്റൺ,അഥർവ തൈഡെ,അർഷ്ദീപ് സിംഗ്,നഥാൻ എല്ലിസ്,സാം കുറാൻ,കാഗിസോ റബാഡ,ഹർപ്രീത് ബ്രാർ,രാഹുൽ ചാഹർ,ഹർപ്രീത് ഭാട്ടിയ,വിദ്വത് കവേരപ്പ, ശിവം സിംഗ്,ഹർഷൽ പട്ടേൽ,ക്രിസ് വോക്സ്,അശുതോഷ് ശർമ്മ,വിശ്വനാഥ് പ്രതാപ് സിംഗ്,ശശാങ്ക് സിംഗ്,തനയ് ത്യാഗരാജൻ,പ്രിൻസ് ചൗധരി,റിലി റൂസ്സോ
ബാംഗ്ലൂർ ടീം:
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ),ഗ്ലെൻ മാക്സ്വെൽ,വിരാട് കോലി,രജത് പാട്ടിദാർ,അനൂജ് റാവത്ത്,ദിനേശ് കാർത്തിക്,സുയാഷ് പ്രഭുദേശായി,വിൽ ജാക്സ്,മഹിപാൽ ലോംറോർ,കരൺ ശർമ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗർ,വൈശാഖ് വിജയകുമാർ,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാൻഷു ശർമ്മ,രാജൻ കുമാർ,കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്,യാഷ് ദയാൽ, ടോം കുറാൻ,ലോക്കി ഫെർഗൂസൺ,സ്വപ്നിൽ സിംഗ്,സൗരവ് ചൗഹാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."