ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 78.69 ശതമാനം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024 സ്കൂളില്‍ നിന്ന് കേന്ദ്രങ്ങളില്‍ 3,74755 പേര് പരീക്ഷയെഴുതി. ഇതില്‍ 2,94888 പേര് പേര് ഉപരിപഠനത്തിന് യോഗ്യത നേടി.
വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. 6.97ശതമാനത്തിന്റെ കുറവാണുണ്ടായത്.
തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.
ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ മാത്രമായി 189411 പേര് പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര് പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി.
എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര് ഫുള്‍ മാര്‍ക്ക് നേടി.
എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.
ഹയര്‍ സെക്കന്‍ഡറി ഫലം www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in വെബ് സൈറ്റുകളില്‍ ലഭ്യമാകും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം www.keralaresults.nic.in, www.vhsc.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."