ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം; ഗ്രാജ്വേറ്റ്, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇന്റര്‍വ്യൂ വഴി നിയമനം
ഹൈദരാബാദിലെ (ബാലനഗര്‍) ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ അപ്രന്റീസ് നിയമനമാണ് നടക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒഴിവുകള്‍
ടെക്‌നീഷ്യന്‍ (ഡിപ്ലോമ) ആകെ ഒഴിവുകള്‍ 35.
അപ്രന്റീസസ്- ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ 15, മെക്കാനിക്കല്‍ 6, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് 5, സിവില്‍ 1, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനയറിങ് 4, കമേര്‍ഷ്യല്‍ ആന്റ് കമ്പ്യൂട്ടര്‍ പ്രാക്ടീസ് 2, ഫാര്‍മസി 1, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ 1.
എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ് (ആകെ ഒഴിവുകള്‍ 64)
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 30, മെക്കാനിക്കല്‍ 15, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് 10, സിവില്‍ 2, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് 5, എയറനോട്ടിക്കല്‍ എഞ്ചിനീയറിങ് 27.
ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റീസ് (ആകെ 25 ഒഴിവുകള്‍)
ബി.കോം 10, ബി.എസ്.സി (ഇലക്ട്രോണിക്‌സ് 10, കെമിസ്ട്രി 1, കമ്പ്യൂട്ടേഴ്‌സ് 4).
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ബിരുദമെടുത്തവര്‍ക്ക് ഗ്രാജ്വേറ്റ് അപ്രന്റീസിനും ഡിപ്ലോമ നേടിയവര്‍ക്ക് ടെക്‌നീഷ്യന്‍ / ഡിപ്ലോമ അപ്രന്റീസിനും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകാം.
എഞ്ചിനീയറിങ് ബിരുദക്കാര്‍ മേയ് 23നും ഡിപ്ലോമക്കാരും ജനറല്‍ സ്ട്രീം ബിരുദക്കാരും മേയ് 24നും ഹൈദരാബാദില്‍ എത്തണം. രാവിലെ 9 മണിക്കാണ് റിപ്പോര്‍ട്ടിങ് ടൈം. എസ്.എസ്.എല്‍.സി, ഡിപ്ലോമ, ഡിഗ്രി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈയില്‍ കരുതണം.
ഇന്റര്‍വ്യൂ വിലാസം
ഓഡിറ്റോറിയം
ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് വകുപ്പിന് പിറകില്‍,
ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ്, ഏവിയോണിക്‌സ് ഡിവിഷന്‍, ബാലനഗര്‍
ഹൈദരാബാദ് 500042.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.hal-india.co.in സന്ദര്‍ശിക്കുക. അന്വേഷണങ്ങള്‍ക്ക് : 040 23778283. ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."