ജസ്ന തിരോധാന കേസ് കോടതി ഇന്ന് പരിഗണിക്കും: തുടരന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജസ്ന തിരോധാനകേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ കാര്യത്തിൽ ഇനി തുടരന്വേഷണം ആവശ്യമാണോ എന്നതിൽ അന്തിമ തീരുമാനം കോടതി കൈക്കൊള്ളും. ജസ്നയുടെ പിതാവ് ജെയിംസ് മുദ്രവെച്ച കവറിൽ നൽകിയ ആവശ്യങ്ങളും, സിബിഐയുടെ കേസ് ഡയറിയും മറ്റ് തെളിവുകളും കോടതി ഇന്ന് വിശദമായി പരിശോധിക്കും.
സിബിഐയുടെ ഭാഗത്തു നിന്ന് ക്ലോഷർ റിപ്പോർട്ടാണ് കേസിൽ സമർപ്പിക്കപ്പെട്ടത്. ജസ്ന ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ തെളിവുകൾ നിലവിലില്ല. അതുകൊണ്ടുതന്നെ കേസ് അനിശ്ചിതത്വത്തിലാണ്. ആയതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ പക്ഷം. എന്നാൽ പിതാവ് ജെയിംസ് ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
തെളിവുകൾ കൈവശമുണ്ടെന്നും സിബിഐ വേണ്ടവിധത്തിൽ അന്വേഷിച്ചിട്ടില്ല എന്നുമാണ് ജെയിംസിന്റെ വാദം. ജസ്നക്ക് അജ്ഞാത സുഹൃത്തുണ്ടെന്നും അത് സംബന്ധിക്കുന്ന തെളിവുകൾ കൈയിലുണ്ടെന്നുമാണ് ജെയിംസ് പറയുന്നത്. തെളിവുകൾ ലഭിക്കുന്ന മുറക്ക് അന്വേഷണമാവാമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."