HOME
DETAILS

പോകാം ലക്ഷദ്വീപിലേക്ക് ; അവധിക്കാലം ആഘോഷിച്ചു വരാം- കടലിന് അടിയിലെ അദ്ഭുതലോകം കണ്ടുമടങ്ങാം

  
Web Desk
May 10 2024 | 06:05 AM

Let's go to Lakshadweep

അതിമനോഹരമായ ബീച്ചുകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് ക്രിസ്റ്റല്‍ ക്ലിയര്‍ കടല് കാണാന്‍, കടലിന് അടിയിലെ അദ്ഭുത ലോകം കണ്ട് കണ്ണ് മഞ്ഞളിച്ചു പോകാനും പവിഴ പുറ്റുകളുടെ സൗന്ദര്യം ആസ്വദിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നോ...!
എങ്കില്‍ അതിന് ഉചിതമായ സ്ഥലമാണ് ലക്ഷദ്വീപ്.

 

d5.JPG

36 ചെറു ദീപുകള്‍ ചേര്‍ന്ന ദ്വീപസമീഹമായ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം കൂടിയാണ്. കേരളത്തില്‍ നിന്ന് മിണിക്കൂറുകള്‍ മാത്രമേ ലക്ഷദ്വീപിലേക്കുള്ളൂ എങ്കിലും അവിടെ എത്തപ്പെടാന്‍ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

താമസം, ഭക്ഷണം എല്ലാം നമ്മുടെ നാടിനെ അപേക്ഷിച്ചു ചെലവുകള്‍ കുറവാണ് . മത്സ്യം കൊണ്ടുള്ള വിഭവം ആണ് കൂടുതല്‍. അതുപോലെ തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലതും ഉണ്ട.് ദ്വീപിലെ ബിരിയാണി വേറെ തന്നെ രസം ആണ്. ദ്വീപ് മുഴുവനും തെങ്ങുകളായതിനാല്‍ കാറ്റിനു ഒരുപഞ്ഞവും ഇല്ല. ഡൈവിങ്, കയാക്കിങ,് ഗ്ലാസ്‌ബോട്ടിങ്, പോലുള്ള വാട്ടര്‍ ടൂറിസം ആണ് ഏറ്റവും വലിയ അട്രാക്ഷന്‍. കടലിന് അടിയില്‍ ഒരു ലോകം തന്നെ ഉണ്ട്. പലതരം മത്സ്യങ്ങള്‍, പലതരം ജീവികള്‍ എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെയാണ്. 

d6.JPG

എന്താണ് ഡൈവിങ് - കടലിന് അടിയില്‍ മുങ്ങാന്‍ കുഴി ഇട്ടു കടലിന്റെ അകത്തട്ടിലോട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ ഒക്കെ പിടിപ്പിച്ചു അദ്ഭുത ലോകം കണ്ട് ഇമ വെട്ടാതെ നോക്കിനില്‍ക്കാന്‍ ഒരു പോക്കങ്ങുപോവാം. ഡൈവിങ് നടത്തുന്നതിന് മുമ്പ് നമുക്ക് ആദ്യം പരിശീലനം തരും. ഇതിന് നീന്തല്‍ അറിയണമെന്നില്ല. ശ്വാസം എടുക്കാനും വിടാനും പഠിപ്പിക്കുന്നതാണ് പരിശീലനം. 

DEEP 1.JPG

ഗ്ലാസ് ബോട്ടിങ്- വല്ലാത്ത സൗന്ദര്യമല്ലേ കടലിന്. ബോട്ടിന്റെ പ്രതലം ഗ്ലാസിനാല്‍ മൂടിയതു കൊണ്ട് ബോട്ടില്‍ ഇരുന്ന് പവിഴപ്പുറ്റുകളെയും വര്‍ണാഭമായ കടല്‍ജീവികളെയും ഒരു ചില്ലുപാത്രത്തിലേക്കു നോക്കിയാലെന്ന പോലെ തെളിഞ്ഞു കാണാം. ഇത്തരം ബോട്ടുകളുടെ അടിഭാഗം ഗ്ലാസ് കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. 

 

deep 2.JPGതാഴോട്ടു നോക്കിയാല്‍ അടിപൊളി കടല്‍ജീവികളെ കാണാം. മാത്രമല്ല, കടല്‍തീരത്തു കൂടി നടക്കുമ്പോള്‍ ശംഖ് മുതല്‍ അങ്ങോട്ട് നമ്മള്‍ കാണാത്ത പലജീവികളും നടക്കുന്നത് കാണാം. പച്ച നിറത്തിലുള്ള തീരക്കടല്‍, വൃത്തിയുള്ള, ശാന്തമായ തീരങ്ങള്‍ക്കും ജലവിനോദങ്ങള്‍ക്കും പ്രസിദ്ധം. സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സ്‌കീയിങ് തുടങ്ങിയവയ്ക്കു സൗകര്യമുണ്ട്.  ഗ്രാമസന്ദര്‍ശനം, മറൈന്‍ മ്യൂസിയം, ലൈറ്റ് ഹൗസ് എന്നിവയുമുണ്ട്.

deep 3.JPG

എങ്ങനെ പോകാം
നാലു രീതിയില്‍ ലക്ഷദ്വീപിലേക്ക് യാത്ര സാധ്യമാണ്. കൊച്ചിയില്‍നിന്നു വിവിധ ദ്വീപുകളിലേക്കു കപ്പലുണ്ട്. നെടുമ്പാശേരിയില്‍നിന്ന് അഗത്തിയിലേക്കു വിമാനസര്‍വീസുമുണ്ട്. അവിടെനിന്നു മറ്റു ദ്വീപുകളിലേക്കു കപ്പല്‍/വെസല്‍/ ബോട്ട് വഴി പോകാം.

 സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ടൂര്‍ പാക്കേജുകള്‍ വഴി.  http://lakshadweeptourism.com

ദ്വീപില്‍ നമുക്കു പരിചയക്കാരുണ്ടെങ്കില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ് വഴി പോകാം

ദ്വീപു നിവാസികള്‍ നടത്തുന്ന പാക്കേജുകളുണ്ട്. ബുക്ക് ചെയ്യുന്നതിനു മുന്‍പ് ആധികാരികത ഉറപ്പാക്കുക

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 7 പാക്കേജുകളുണ്ട്. സമുദ്രം, കോറല്‍ റീഫ്, മറൈന്‍ വെല്‍ത്ത് അവെയര്‍നെസ്, സ്വേയിങ് പാം, സില്‍വര്‍ സാന്‍ഡ് പാക്കേജുകള്‍. ഇവയെല്ലാം കപ്പല്‍വഴിയാണ്. ഇതിനുപുറമേ വിമാന പാക്കേജും പ്രത്യേക സ്‌കൂബ ഡൈവിങ് പാക്കേജുകളുമുണ്ട്. വിശദാംശങ്ങള്‍ക്ക് http://samudram.utl.gov.in.

 ഡിക്ലറേഷന്‍ ഫോം (സ്‌പോണ്‍സര്‍ എടുക്കണം), 50 രൂപ ചലാന്‍ (ഒരു കുടുംബത്തിന്), 200 രൂപ ഹെറിറ്റേജ് ഫീ (ഒരാള്‍ക്ക്) എന്നിവ അടച്ചതിന്റെ രസീത്. കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസില്‍ ടൂറിസം സെല്ലില്‍ അടയ്ക്കുക.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: കേരള പൊലീസിന്റെ തുണ (thuna.keralapolice.gov.in) വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സൈറ്റില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യും.

പെര്‍മിറ്റ്: ലക്ഷദ്വീപിലേക്കു പ്രവേശിക്കണമെങ്കില്‍ പെര്‍മിറ്റ് നിര്‍ബന്ധം. വെബ്‌സൈറ്റ്: www.lakshadweep.gov.in. സൈറ്റില്‍ത്തന്നെ പെര്‍മിറ്റ് അപ്ലോഡ് ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  5 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  6 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  7 hours ago