ഇനി കാലാവസ്ഥ അറിഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; പുതിയ സംവിധാനവുമായി സൊമാറ്റോ
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ
ഫുഡ് ഡെലിവറി ആപ്പുകള്‍ കൃതൃമായി ഉപയോഗിക്കാനും അറിയുന്നവരായിരിക്കും. പക്ഷേ പുറത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ആവശ്യമുള്ള ഫുഡ് വാങ്ങാനോ നമ്മില്‍ പലര്‍ക്കും മിക്കപ്പോഴും ആകാറില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. കാലാവസ്ഥ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള സേവനം അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്.
കാലാവസ്ഥാ നീരിക്ഷണത്തിനായി ഏകദേശം 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം രാജ്യത്ത് ഒരുക്കുന്നത് ഇതാദ്യമായാണ്. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ ഈ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഈ സംരംഭത്തിലൂടെ നേട്ടമുണ്ടാക്കാനാവുന്ന പ്രതീക്ഷയിലാണ് സൊമാറ്റോ.
താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായി വിവരങ്ങള്‍ നല്കാന് വെതര്‍യൂണിയന് നല്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്കാന് വെതര്‍യൂണിയന് സാധിക്കും. 45 നഗരങ്ങളില്‍ ഇപ്പോള്‍ വെതര്‍യൂണിയനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ നഗരങ്ങളിലേക്ക് ഭാവിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൊമാറ്റോ പറയുന്നത്. സൊമാറ്റോയുടെ തന്നെ പല ജീവനക്കാരുടെയും വീടുകളിലും വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് തയ്യാറായവരെയും കമ്പനി അഭിനന്ദിച്ചു. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്കുന്നതിന് കൃതൃമായ കാലാവസ്ഥാ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനു വേണ്ട ചുമതല തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് ദീപിന്ദര്‍ ഗോയല്‍ പറഞ്ഞത്. കൂടാതെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരു എപിഐ വഴി കാലാവസ്ഥാ വിവരങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് സൊമാറ്റോ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."