ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുകാട്ടി സുപ്രഭാതം എജ്യു എക്‌സ്‌പോയ്ക്ക് തിരശീല
മലപ്പുറം: വിദ്യാര്‍ഥികളുടെ മനസില്‍ ഉപരി പഠനത്തിന്റെ ദിശാബോധവും വിദ്യാഭ്യാസത്തിന്റെ പുതിയവഴികളും തുറന്നിട്ട രണ്ട് ദിവസത്തെ സുപ്രഭാതം എജ്യു എക്‌സ്‌പോ 2024ന് മലപ്പുറത്ത് പരിസമാപ്തി.എസ്.എസ്.എല്‍.സിയും,പ്ലസ്ടുവും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ഏത് മേഖല തെരഞ്ഞെടുക്കണമെന്ന ഉത്തമ ബോധ്യം നല്‍കിയും കോഴ്‌സുകളെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരൂകരിച്ചുമാണ് സുപ്രഭാതം എക്‌സ്‌പോയ്ക്ക് തിരശീല വീണത്.
പഠനവും കരിയര്‍ വഴികളും തേടി ആയിരങ്ങളാണ് സുപ്രഭാതം എജ്യു എക്‌സ്‌പോയ്ക്ക് മലപ്പുറത്ത് റോസ് ലോഞ്ച് ഓഡിറ്റോറിയിലെത്തിയത്. മോട്ടിവേഷന്‍ ക്ലാസുകളാലും,കരിയര്‍ ഗൈഡന്‍സുകളാലും മെന്റലിസിറ്റ് പ്രകടനത്താലും വേറിട്ട വിവിധ പരിപാടികളാണ് എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തീര്‍ത്തും പഛഠനാര്‍ഹമായി.എസ്.എസ്.എല്‍.സി,പ്ലസ്ടു ഫലം വന്നതിന് ശേഷമുള്ള കരിയര്‍ എക്‌സ്‌പോ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങുകൂടിയായി മാറി.
സമാപന ദിവസമായ ഇന്നലെ ഭാവിയിലെ പഠന തന്ത്രങ്ങളും ദീര്‍ഘവീക്ഷണവും എന്ന വിഷയത്തില്‍ കരിയര്‍ ഗുരു എം.എസ് ജലീലിന്റെ ശ്രദ്ദേയ ക്ലാസോടെയാണ് തുടക്കം.കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വേണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ദേക്കണ്ട കാര്യങ്ങളും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ച് വിവരരിച്ചു.കരിയര്‍ പ്ലാനിങ് എന്ന വിഷയത്തില്‍ ട്രെന്‍ഡ് നാഷണല്‍ ഫെലോ അശ്‌റഫ് മലയില്‍,ഹാര്‍വെസ്റ്റ് കോച്ചിംങ് സ്‌കൂള്‍ സി.ഇ.ഒ കെ.ടി അന്‍സാര്‍ എന്നിവര്‍ ക്ലാസെടുത്തു.
ഉച്ചക്ക് രണ്ട് മണിക്ക് നടന്ന ത്രില്ലിംങ് മെന്റലിസം,ആന്റ് മൈന്‍ഡ് റീഡിംങ് ഷോക്ക് പ്രമുഖ മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത് നേതൃത്വം നല്‍കി.വ്യാഴാഴ്ചയാണ് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സുപ്രഭാതം എജ്യൂ എക്‌സ്‌പോ ആരംഭിച്ചത്.ജില്ലക്ക് അകത്ത് നിന്നും പുറത്തു നിന്നുമായി എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസത്തിന്റെ പുതുവഴിയിലേക്ക് വഴികാട്ടുന്നതായിരുന്നു എക്‌സ്‌പോ.പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ദരുടെ ക്ലാസുകള്‍ക്ക് പുറമെ എക്‌സോപയുടെ ഭാഗമായി ഒരുക്കിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടി.
ഉന്നത വിജയികളെ ആദരിച്ചു
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ വിദ്യാര്‍ഥികളെ സുപ്രഭാതം എജ്യൂ എക്‌സ്‌പോയില്‍ ആദരിച്ചു.ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് സുപ്രഭാതത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചത്.ഉന്നത വിജയം നേടി ഉപരിപഠന സാധ്യതകള്‍ തേടുന്ന കുട്ടികള്‍ക്ക് ഉയരങ്ങള്‍ തണ്ടാന്‍ പ്രചോദനമാവുക എന്ന ലക്ഷ്യത്തിലാണ് വിജയികളെ ആദരിച്ചത്. സുപ്രഭാതം ജീവനക്കാരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."