മലനിരകളുടെ രാജ്ഞിയായ നീലഗിരിയില്‍ ഇനി ഉത്സവകാലം; 10 ലക്ഷം പൂക്കളുമായി ഊട്ടി ഫ്ളവര്‍ഷോയ്ക്ക് തുടക്കമായി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നീലഗിരിയിലെ പുഷ്പമേളയ്ക്ക് അണിഞ്ഞൊരുങ്ങി ഊട്ടി. 126ാമത് പുഷ്പപ്രദര്‍ശനത്തിനാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെള്ളിയാഴ്ച തുടക്കമായത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമഹോത്സവം മെയ് 20 ന് അവസാനിക്കും. ഒരു ലക്ഷം കാര്‍ണീഷ്യം പൂക്കള്‍ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടിപര്‍വത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുക.
ബംഗളൂരു-ഹൊസുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കാര്‍ണീഷ്യം പൂക്കള്‍ എത്തിച്ചിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപ്പുല്‍ മൈതാനമാണ് മറ്റൊരു ആകര്‍ഷണം. പൂച്ചെടികള്‍, പര്‍വത തീവണ്ടിയാത്രകള്‍, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഊട്ടി ഭക്ഷണവിഭവങ്ങള്‍, കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായ 'ഡിസ്നി വേള്‍ഡ് ഫെയറി കാസ്റ്റില്‍' തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട് ഊട്ടിയില്‍ കാണാന്‍. ഇനിയുള്ള പത്തുദിവസങ്ങള്‍ ഊട്ടിയിലും നീലഗിരിയിലും ഉത്സവത്തിന്റെ കാലമാണ്.
ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 270 ഇനം ഇന്‍ക മേരി ഗോള്‍ഡ്, ഡാലിയ, ഡെയ്സി, സിനിയ, റുഗാന്‍ഡിഡുപ്‌റ്റൈ, സ്റ്റോക്ക്, സാല്‍വിയ, അഗെരാറ്റം, ഡെയ്സി വൈറ്റ്, ഡെല്‍ഫിനിയ, വിവിധ തരം ആന്തൂറിയം ചെടികള്‍ തുടങ്ങി 10 ലക്ഷം വിവിധ പൂക്കളുകള്‍ വിടര്‍ന്ന് നില്‍ക്കും. ഗ്ലാസ് ഹൗസ്, ഇറ്റാലിയന്‍ പൂന്തോട്ടം എന്നിവയുമുണ്ട്. കുട്ടികളെ ആകര്‍ഷിക്കാനായി ഡിസ്നി വേള്‍ഡ് റോസ് ഉള്‍പ്പെടെയുള്ള പൂക്കള്‍ കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഊട്ടി പുഷ്പമേളയ്ക്കു ടിക്കറ്റ് എടുക്കാം. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടും എടുക്കാം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."