തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു; കേസെടുത്ത് പൊലിസ്
കൊച്ചി: തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞതായി പരാതി. ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. അച്ഛന്‍ ഷണ്‍മുഖനെ മകന്‍ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്.
പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത് മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊലിസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."