HOME
DETAILS

മാലിന്യം തള്ളല്‍: വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ കേരളം

  
Web Desk
May 11 2024 | 06:05 AM

GPS in vehicles

തിരുവനന്തപുരം: തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും തള്ളുന്നതിനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരളത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാന്‍ സംസ്ഥാനം ഒരുങ്ങുന്നു. അന്തര്‍സംസ്ഥാന മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് ഏര്‍പ്പെടുത്താനും അത്തരം നിയമലംഘനങ്ങളില്‍ നടത്തുന്ന അനധികൃത സേവന ദാതാക്കളെ പിടികൂടാനുമാണ് പദ്ധതി.

കേരളത്തില്‍നിന്ന് മാലിന്യം കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളില്‍ ഒരു മാസത്തിനകം ജി.പി.എസ് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അറിയിച്ചു.  നിലവില്‍ വീടുകളില്‍നിന്ന് ഉള്‍പ്പെടെ ടണ്‍ കണക്കിന് അജൈവമാലിന്യങ്ങളാണ് ശേഖരിക്കുന്നത്.

ഇതു സംസ്‌കരിക്കുന്നതിന് തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറികളെയാണ് കേരളം ആശ്രയിക്കുന്നത്. തമിഴ്നാട്ടിലെ ആനമലയ്ക്കു സമീപം കേരളത്തില്‍നിന്ന് അനധികൃതമായി മാലിന്യം തള്ളുന്നതിനെതിരേ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇത് അന്വേഷിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി.

പരിശോധനയില്‍ കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കലുകളുടെയും മറ്റു മാലിന്യങ്ങളുടെയും കൂമ്പാരം തമിഴ്നാട്ടില്‍ തള്ളിയതായി കണ്ടെത്തിയിരുന്നു. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിന് താക്കീത് നല്‍കിയതിനു പിന്നാലെയാണ് വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago