HOME
DETAILS

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ രോഗികള്‍ക്ക് മികവാര്‍ന്ന സുരക്ഷയൊരുക്കുന്ന 'കണ്ടിന്യൂയസ് കണക്റ്റഡ് കെയര്‍' സംവിധാനം നിലവില്‍ വന്നു

  
Web Desk
March 26 2024 | 12:03 PM

baby memorial hospital continuos connected care

കോഴിക്കോട്:  ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 'കണ്ടിന്യൂയസ് കണക്റ്റഡ് കെയര്‍ @ ബിഎംഎച്ച്' എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ വാര്‍ഡിലെ കിടക്കകളിലും ഡോസിയുടെ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗും (ആര്‍ പി എം) നേരത്തേ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും (ഏര്‍ലി വാണിംഗ് സിസ്റ്റം  ഇ ഡബ്ലിയൂ എസ്) സജ്ജമാക്കി. രോഗികളുടെ മികച്ച സുരക്ഷയ്ക്കും ഉന്നത നിലവാരത്തിലുള്ള തുടര്‍ച്ചയായ പരിചരണത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്രദമാകും. 

ഡോസിയുടെയും മെഡിക്കല്‍ വിദഗ്ധരുടെയും യോജിച്ചുള്ള സുഗമമായ പ്രവര്‍ത്തനങ്ങളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണ് 'കണ്ടിന്യൂയസ് കണക്റ്റഡ് കെയര്‍ @ ബിഎംഎച്ച്' എന്ന ഈ സംരംഭം. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വസന നിരക്ക്, ഓക്‌സിജന്‍ സാച്ചുറേഷന്‍, താപനില, ഇസിജി തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അകലെയിരുന്നും നിരീക്ഷിക്കുന്നതിന് ഡോസിയിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കും. ഇതില്‍ പ്രവര്‍ത്തിക്കുന്ന നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം (ഇ ഡബ്ലിയൂ എസ്) വിവരങ്ങള്‍ കൃത്യമായി ട്രാക്കുചെയ്യും.

രോഗികളുടെ ചികിത്സ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെ ത്തുന്നതിനും സമയ ബന്ധിതമായ മെഡിക്കല്‍ ഇടപെടല്‍ ഉറപ്പാക്കുന്നതിനും ഇത് ഫലപ്രദമാണ്. നേരിട്ട് സമ്പര്‍ക്കമില്ലാതെ തന്നെ സുപ്രധാന നിരീക്ഷണം നടത്തുന്നതിന് നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ബാലിസ്‌റ്റോ കാര്‍ഡിയോഗ്രാഫി (ബി സി ജി) ഡോസി ഉപയോഗിക്കുന്നു. ഡോസിയുടെ സാങ്കേതികവിദ്യ ഇന്ത്യയില്‍ നിര്‍മ്മിച്ചതും പേറ്റന്റ് നേടിയതുമാണ്. ഈ നവീന സാങ്കേതികവിദ്യ രോഗികളുടെ സുരക്ഷ, കാര്യക്ഷമത, ചികിത്സാ ഫലങ്ങള്‍ എന്നിവ കൃത്യമാക്കുന്നു. സ്വതന്ത്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സത്വ നടത്തിയ ഗവേഷണം അനുസരിച്ച് ഡോസി ബന്ധിപ്പിച്ചിരിക്കുന്ന 100 കിടക്കകള്‍ക്ക് 144 ജീവനുകള്‍ വരെ രക്ഷിക്കുന്നതിന് സാധിക്കും. ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നഴ്‌സുമാര്‍ എടുക്കുന്ന സമയത്തിന്റെ 80 ശതമാനം ലാഭിക്കാനാകും. തീവ്രപരിചരണ വിഭാഗത്തിലെ ശരാശരി കാലാവധി 1.3 ദിവസമായി കുറയ്ക്കാനുമാകും.

തങ്ങളുടെ എല്ലാ രോഗികള്‍ക്കും ഗുണമേന്മയുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെജി അലക്‌സാണ്ടര്‍ പറഞ്ഞു. 'കണ്ടിന്യൂയസ് കണക്റ്റഡ് കെയര്‍ @ ബിഎംഎച്ച്' എന്ന ഈ സംരംഭം ഞങ്ങളുടെ ആരോഗ്യ പരിപാലകര്‍ക്ക് രോഗികളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ അനായാസമായി കണ്ടെത്തുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ഗുണകരമാണ്. ഇതിലൂടെ ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിന് ഞങ്ങള്‍ക്ക് സാധിക്കുന്നു.

ആരോഗ്യ പരിചരണ രംഗത്തെ ഈ അതുല്യ സാധ്യത അതിന്റെ തുടക്കത്തില്‍ തന്നെ സ്വീകരിക്കുന്നതിലൂടെ ജീവന്‍ രക്ഷിക്കുന്നതിനായി രാജ്യത്ത് പുതിയ മുന്നേറ്റങ്ങള്‍ നടപ്പാക്കുന്നതില്‍ തങ്ങള്‍ മുന്‍പന്തിയിലാണെന്നും ഡോസിയ്‌ക്കോപ്പം ഈ മുന്നേറ്റത്തില്‍ അണിനിരക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുെണ്ടന്ന് ഡോസി സിഇഒയും സഹസ്ഥാപകനുമായ മുദിത് ദണ്ഡേവാദ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  3 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  3 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  3 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  3 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  3 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  3 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  3 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  3 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  3 days ago