ചെറിയ വില, 403 കി.മീ റേഞ്ച്; ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗമാകാന്‍ മറ്റൊരു ചൈനീസ് കാര്‍
ഇന്ത്യന്‍ ഇലക്ട്രിക്ക് വാഹന മാര്‍ക്കറ്റിലെ വമ്പന്‍മാരെ പിടിച്ചു കുലുക്കിക്കൊണ്ടായിരുന്നു ചില ചൈനീസ് ബ്രാന്‍ഡുകളുടെ അരങ്ങേറ്റം. ബി.വൈ.ഡി അടക്കമുള്ള ബ്രാന്‍ഡുകള്‍ ആരാധകരെ സ്വന്തമാക്കിയ മാര്‍ക്കറ്റിലേക്ക് രംഗ പ്രവേശനം ചെയ്യാനൊരുങ്ങുകയാണ് മറ്റൊരു ചൈനീസ് ബ്രാന്‍ഡ്.
ലീപ് മോട്ടോഴ്‌സാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പുതിയ ചൈനീസ് ബ്രാന്‍ഡ്.
കര്‍പ്പന്‍ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ലീപ്മോട്ടോര്‍. ജീപ്പിന്റെയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസ് ഗ്രൂപ്പുമായി സഹകരിച്ചാണ് കമ്പനി ഇന്ത്യന്‍ പ്രവേശനത്തിനൊരുങ്ങുന്നത്.
ജീപ്പിനും സിട്രണിനും ശേഷം ഇന്ത്യയിലെ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള മൂന്നാമത്തെ ബ്രാന്‍ഡായിരിക്കും ലീപ്മോട്ടര്‍. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള സ്റ്റെല്ലാന്റിസുമായി സംയുക്ത സംരംഭമുള്ള ചൈനീസ് ഇവി ബ്രാന്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുക്കുമെന്നാണ് വിവരം. എന്നാല്‍ ഏതുതരം വൈദ്യുത വാഹനങ്ങളായിരിക്കും കമ്പനി ഇവിടെ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാല്‍ പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ടാറ്റ മോട്ടോര്‍സിനോട് മത്സരിക്കാന്‍ പാകമായൊരു ചെറിയ ഇലട്രിക് കാറുമായാവും ചൈനക്കാരുടെ വരവ്. ടിയാഗോ ഇവിയെ ലക്ഷ്യം വച്ചുള്ള T03 ഹാച്ച്ബാക്കിലൂടെ ലീപ്‌മോട്ടോര്‍ തങ്ങളുടെ ഇന്ത്യന്‍ ഇന്നിംഗ്സ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം BYD അറ്റോ 3, എംജി ZS ഇവി, വരാനിരിക്കുന്ന കെറ്റ ഇവി, മാരുതി eVX എന്നിവയെ നേരിടാന്‍ ബ്രാന്‍ഡ് C10 അഞ്ച് സീറ്റര്‍ എസ്യുവിയെയും അവതരിപ്പിക്കും.
കമ്പനി ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്. C10, T03 എന്നിവയുടെ ഇന്ത്യന്‍ പതിപ്പുകള്‍ യൂറോപ്യന്‍ വിപണിയില്‍ വികസിപ്പിച്ചവയെ അടിസ്ഥാനമാക്കിയായിരിക്കും. കമ്പനി A മുതല്‍ C വരെയുള്ള സെഗ്മെന്റുകളില്‍ ഇവികള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പിന്നീട് ഭാവിയില്‍ കൂടുതല്‍ എംപിവികള്‍, എസ്യുവികള്‍, ഹാച്ച്ബാക്കുകള്‍ എന്നിവയും പുറത്തിറക്കാനുള്ള പദ്ധതികളെല്ലാമാണ് ആവിഷ്‌ക്കരിക്കുന്നത്.
ഇതെല്ലാം ആദ്യം കൊണ്ടുവരുന്ന രണ്ട് മോഡലുകളുടെ വിജയത്തെ ആശ്രയിച്ചായിട്ടായിരിക്കും എന്നുമാത്രം. 2015-ല്‍ സ്ഥാപിതമായ ലീപ്മോട്ടോര്‍ പ്രധാനമായും മിഡ്, ഹൈ-എന്‍ഡ് സെഗ്മെന്റ് ഇവികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."