HOME
DETAILS

കേന്ദ്ര ധനകാര്യ വകുപ്പില്‍ ജോലി; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; വേറെയുമുണ്ട് ഒഴിവുകള്‍

  
May 13 2024 | 13:05 PM

job opportunities in central finance ministry


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ റിക്രൂട്ട്‌മെന്റ്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എസ്റ്റേറ്റ് ഓഫീസര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടര്‍), സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക്, ഡ്രൈവര്‍ ഗ്രേഡ്- II, മാലി, മെസഞ്ചര്‍ എന്നീ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ ആകെ 11 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 02 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. 

തസ്തിക& ഒഴിവ്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ നേരിട്ടുള്ള നിയമനം. 

സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എസ്റ്റേറ്റ് ഓഫീസര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടര്‍), സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക്, ഡ്രൈവര്‍ ഗ്രേഡ് കക, മാലി, മെസഞ്ചര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.  


സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 01 
റിസര്‍ച്ച് ഓഫീസര്‍ = 01
എസ്റ്റേറ്റ് ഓഫീസര്‍ = 01
അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് = 02 
സൂപ്രണ്ട് (കമ്പ്യൂട്ടര്‍) = 01
സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് = 01
ക്ലര്‍ക്ക് = 01
ഡ്രൈവര്‍ ഗ്രേഡ് - II = 01
മാലി = 01
മെസഞ്ചര്‍ = 01 എന്നിങ്ങനെ ആകെ 11 ഒഴിവുകള്‍. 

പ്രായപരിധി

സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 45 വയസ്.
 
റിസര്‍ച്ച് ഓഫീസര്‍ , എസ്റ്റേറ്റ് ഓഫീസര്‍ , അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടര്‍) = 40 വയസ്. 

സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് = 35 വയസ്. 

ക്ലര്‍ക്ക് = 32 വയസ്.

ഡ്രൈവര്‍ ഗ്രേഡ്  II = 30 വയസ്. 

മാലി , മെസഞ്ചര്‍ =  25 വയസ്.

യോഗ്യത
സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍

ബാച്ചിലേഴ്‌സ് ബിരുദം അഡ്മിനിസ്‌ട്രേറ്റീവ്, സ്ഥാപനം എന്നിവയില്‍ 10 വര്‍ഷത്തെ പരിചയം എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ സൂപ്പര്‍വൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും. 

കുറഞ്ഞത് 5 വര്‍ഷമെങ്കിലും സമാന സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കണം. 

റിസര്‍ച്ച് ഓഫീസര്‍ 

ബി.ഇ/ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് & ടെക്‌നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) അല്ലെങ്കില്‍ തത്തുല്യം. 
OR
 കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ മാസ്റ്റര്‍ (എം.സി.എ)
OR
എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
OR 
ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) 
നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ്, ഫയര്‍വാള്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പരിചയം.
വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേഷന്‍, ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ അല്ലെങ്കില്‍ ഉള്ളടക്കം സൃഷ്ടിക്കല്‍ അക്കാദമിക് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ 03 വര്‍ഷത്തെ പരിചയം. 

എസ്റ്റേറ്റ് ഓഫീസര്‍ 

ബാച്ചിലേഴ്‌സ് ബിരുദം അഡ്മിനിസ്‌ട്രേറ്റീവ്, സ്ഥാപനം എന്നിവയില്‍ 10 വര്‍ഷത്തെ പരിചയം എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ സൂപ്പര്‍വൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും. 

ഇതില്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും സമാന സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കണം. 

അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് 

കൊമേഴ്‌സില്‍ ബാച്ചിലഴ്‌സ് ബിരുദവും 5 വര്‍ഷത്തെ പ്രസക്തമായ അനുഭവവും 03 വര്‍ഷം ഒരു കൊമേഴ്‌സ്യല്‍ അല്ലെങ്കില്‍ റിസര്‍ച്ചിന്റെ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ആയിരിക്കണം.  

സൂപ്രണ്ട് (കമ്പ്യൂട്ടര്‍) 

ബി.ഇ/ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്& ടെക്‌നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) അല്ലെങ്കില്‍ തത്തുല്യം 
OR
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ മാസ്റ്റര്‍ (എം.സി.എ)
OR
എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) 
OR
ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ്, ഫയര്‍വാള്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പരിചയം.

സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 

ലൈബ്രറി സയന്‍സിലും ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ബിരുദാനന്തര ബിരുദം
OR
ലൈബ്രറി/ ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ബാച്ചിലേഴ്‌സ് ബിരുദം. 
08 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
ലൈബ്രറി മാനേജ്‌മെന്റിലേക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രയോഗിക്കുന്നതിനുള്ള അറിവ്. 

ക്ലര്‍ക്ക് 
ബാച്ചിലേഴ്‌സ് ഡിഗ്രി
1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
MS ഓഫീസില്‍ ഉള്ള അറിവ്

ഡ്രൈവര്‍ ഗ്രേഡ് -II
പത്താം ക്ലാസ് പാസ്
ഫോര്‍ വീല്‍ ലൈസന്‍സ്
മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

മാലി
എസ്.എസ്.എല്‍.സി
പൂന്തോട്ടപരിപാലത്തിലെ പ്രാഥമിക അറിവ്
ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം
ഒരു വര്‍ഷത്തെ പൂന്തോട്ടപരിപാലന പരിചയം

മെസഞ്ചര്‍ 
അംഗീകൃത സ്‌കൂളില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എസ്.എസ്.എല്‍.സി
ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള കഴിവ്

അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മെയില്‍ വഴി അപേക്ഷ നല്‍കുക. ഫീസടക്കേണ്ടതില്ല. 

അപേക്ഷ: click here
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  3 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  3 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  3 days ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  3 days ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  3 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  3 days ago